Wednesday, February 23, 2011

Nayarambalathamma: A documentry
Saw the CD Nayarambalathamma yesterday. I bought it from the official stall of the temple, a couple of years back when I gone to there on the festival days. Instantly when I saw that I bought it with high expectation. But due to the busy schedules of life, the CD remained unseen for more than one year. Just yesterday, I got time to view that.


നായരംബലത്തമ്മ എന്ന സീഡി കണ്ടത് ഈ കഴിഞ്ഞ ദിവസം ആണ്. കഴിഞ്ഞ ഉത്സവത്തിന്‌ അമ്പലത്തില്‍ പൂരം കാണാന്‍ പോയപ്പോള്‍ അമ്പലത്തിന്റെ ഒഫീഷ്യല്‍ സ്റ്റാളില്‍ നിന്നാണ് സീഡി കണ്ടെത്തിയത്. അമ്പലത്തിന്റെ ചരിത്രവും സവിശേഷതകളും ഒക്കെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സമഗ്രമായ ഡോക്യുമെന്ററി ആയിരിക്കും എന്ന് കരുതി വളരെ ഉത്സാഹത്തോടെയാണ്  അത് വാങ്ങിയത്. എന്ത് പറയാന്‍, ജീവിതത്തിന്റെ തിരക്കുകള്‍ മൂലം ഏതാണ്ട് ഒരു വര്ഷം അതങ്ങനെ എന്റെ സീഡി പൌച്ചില്‍ വിശ്രമിച്ചു. ഇന്നലെ രാത്രി കിടക്കുന്നതിനു മുമ്പ് പെട്ടെന്ന് ഒരു ഉള്‍വിളി തോന്നി സീഡി എടുത്തു കണ്ടു. കണ്ടു തീര്‍ന്നപ്പോള്‍ ആശാഭംഗം തോന്നിയോ എന്നൊരു സംശയം. കുറെ പാട്ടുകള്‍ കുറച്ചു വിവരണങ്ങള്‍. ചരിത്രമാകട്ടെ, അനുഷ്ഠാനങ്ങള്‍ ആകട്ടെ,  അതില്‍ കൂടുതല്‍ ഒന്നും അതില്‍ നിന്ന് കേള്‍ക്കാനായില്ല. കുറച്ചു കൂടി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഒരല്‍പം കൂടി ഹാര്‍ഡ് വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ആധികാരികമായ ഒരു ഡോകുമെന്ററി നമുക്ക് ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു. പ്രായമായ ഭക്തരുമായി ഉള്ള സ്റ്റേറ്റ്മെന്റ്  സെഷന്‍ കുറച്ചു കൂടി നീട്ടിയിരുന്നെങ്കില്‍ തന്നെ നന്നായിരുന്നു.
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും വരും തലമുറകള്‍ക്ക് മുതല്ക്കൂട്ടകുവാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു സംരംഭം എന്ന് ഇതിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പക്ഷെ ചരിത്രവും ഐതിഹ്യവും അനുഷ്ഠനങ്ങളും എല്ലാം വെറും ഉപരിതല സ്പര്‍ശിയായി മാത്രമേ ഇതില്‍ ഉള്ളൂ. മുന്നൂറു വര്‍ഷത്തിലധികം പഴക്കം പറയുന്ന ക്ഷേത്രത്തിന്റെ ചരിത്രം തന്നെ രണ്ടു മിനിട്ട് കൊണ്ട് പറഞ്ഞു തീര്‍ക്കുന്നത് ചരിത്രത്തിന്റെ അഭാവം കൊണ്ടല്ല, ഗവേഷണത്തിന്റെ കുറവ് കൊണ്ട് തന്നെ ആകണം. ഡോകുമെന്ററി അനുസരിച്ച് ക്ഷേത്രത്തിന്റെ ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം: അനുഗ്രഹ നിഗ്രഹ ശക്തികള്‍ ഒരേ ചൈതന്യത്തില്‍ കുടികൊള്ളുന്ന അത്യപൂര്‍വമായ ഭദ്രകാളീ പ്രതിഷ്ഠയാണ്  ഈ ക്ഷേത്രത്തിലേത്. പ്രസിദ്ധമായ പട്ടേരി മനയിലെ ബ്രാഹ്മണന്‍ തന്റെ കുടുംബത്തില്‍ സര്‍വൈശ്വര്യ ദായികയായ സാക്ഷാല്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിച്ചു പോന്നിരിന്നുവത്രേ. കാലാന്തരത്തില്‍ തദ്ദേശീയരായ ബ്രാഹ്മണര്‍ ക്ഷയിക്കുകയും ദേശം വിട്ടു പോകാന്‍ നിര്‍ബന്ധിതരയെങ്കിലും കുലദേവതയെ വിട്ടു പോകാന്‍ പട്ടേരിമനയിലെ ഈ ബ്രാഹ്മണ ശ്രേഷ്ഠന് മനസ്സ് വന്നില്ല. ഈ ദേശത്ത് തന്നെ കുടി കൊള്ളാനാണ് തന്റെ ആഗ്രഹം എന്ന്  ബ്രാഹ്മണനോട് സ്വപ്ന ദര്‍ശനത്തിലൂടെ ദേവി അരുള്‍ ചെയ്തു. അതനുസരിച്ച് പിറ്റേന്ന് തന്നെ കരപ്രമാണിമാരായ നായന്മാരെ തന്റെ കുടുംബ ദേവതയെ ഏല്‍പ്പിച്ച ശേഷം ബ്രാഹ്മണന്‍ ദേശം വിട്ടുപോയി. ഏറെക്കാലം തന്റെ തറവാട്ടിലെ അറയില്‍ വച്ച് പൂജിച്ച ദേവീ വിഗ്രഹം പിന്നീട് ദേശക്കാര്‍ക്ക് കൂടി ദേവീ ചൈതന്യവും അനുഗ്രഹവും ലഭിക്കുവാന്‍ വേണ്ടി പുനപ്രതിഷിക്കുകയത്രേ ചെയ്തത്.
മകരം 15 മുതല്‍ 20 വരെ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ഏതാണ്ട് ഒരു നല്ല വിവരണം ഡോകുമെന്ററിയില്‍ ഉള്ളതാണ് ആശ്വാസം.
നായരമ്പലം ഭഗവതി ദേവസ്വം ഭരണസമിതിയുടെയും നായരമ്പലം നായര്‍ കരയോഗം ഭരണസമിതിയുടെയും മേല്‍നോട്ടത്തില്‍ നായരമ്പലം ഭഗവതി ഭക്ത സംഘം ആണ് നായരംബലത്തമ്മ ഭക്തര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌.  സംവിധാനം കെ. ജയദേവ് . സംഗീത സംവിധാനം ബിജിപാല്‍. ജീവന്‍ ടീവിയിലെ ജീമോന്‍ ആണ് എഡിറ്റിംഗ്  നിര്‍വഹിച്ചിരിക്കുന്നത്.

Sunday, January 30, 2011

നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ 2011 ലെ താലപ്പൊലി മഹോത്സവം

നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ 2011 ലെ താലപ്പൊലി മഹോത്സവത്തിനു തുടക്കമായി. ജനുവരി 29 -നുതീയാട്ടോടെ ഉത്സവം ആരംഭിച്ചു. ഫെബ്രുവരി 3 നു (മകരം 20) ആണ്‌ പകല്‍പ്പൂരം. ഫെബ്രുവരി 4 നുപുലര്‍ച്ചയോടെ ഉത്സവം സമാപിക്കും.

പരിപാടികള്‍ ഒറ്റനോട്ടത്തില്‍
29-01-2011 ശനി
വൈകീട്ട് 5.00 നു അക്ഷര ശ്ലോക സദസ്സ്
രാത്രി 7.00 നു മേജര്‍ സെറ്റ് കഥകളി (കഥ: കിരാതം)

30-01-2011 ഞായര്‍
വൈകീട്ട് 5.00 നു ഓട്ടന്‍ തുള്ളല്‍
രാത്രി 7.00 മുതല്‍ ഭക്തി ഗാനമേള

31-01-2011 തിങ്കള്‍
വൈകീട്ട് 5.00 നു ഓട്ടന്‍ തുള്ളല്‍
രാത്രി 6.30 നു ലയവിന്യാസം

01-02-2011 ചൊവ്വ
വൈകീട്ട് 6.00 നു തിരുവാതിരകളി
രാത്രി 7.00 സംഗീതകച്ചേരി

02-02-2011 ബുധന്‍
രാവിലെ 6.00 നു 1001 കതിനയുടെ കൂട്ടവെടി
വൈകീട്ട് 5.00 നു ഭജന
രാത്രി 7.00 ഡബിള്‍ തായമ്പക
രാത്രി 9.00 നു കരയോഗം പറ

03-02-2011 വ്യാഴം
രാവിലെ 6.00 നു 1001 കതിനയുടെ കൂട്ടവെടി
രാവിലെ 8.00 നു പഞ്ചാരിമേളം (ശ്രീ തിരുവല്ല രാധാകൃഷ്ണന്‍ & പാര്‍ട്ടി)
11.30 നു ആനയൂട്ട്‌
വൈകീട്ട് 3.00 പകല്‍പ്പൂരം
മേജര്‍ സെറ്റ് പഞ്ചവാദ്യം (ശ്രീ ചോറ്റാനിക്കര വിജയന്‍ & പാര്‍ട്ടി)
6.00 നു ചെണ്ടമേളം (മേള കലാനിധി ശ്രീ പെരുവനം കുട്ടന്‍ മാരാര്‍ & പാര്‍ട്ടി)
രാത്രി 9.00 നു നാദ സ്വാര കച്ചേരി

04-02-2011 വെള്ളി
പുലര്‍ച്ചെ 12.00 നു താലപ്പൊലി
പുലര്‍ച്ചെ 2.30 നു ചെണ്ടമേളം

എഴുന്നുള്ളിക്കുന്ന ആനകള്‍

1. തിരുവമ്പാടി ചന്ദ്രശേഖരന്‍
2. നായരമ്പലം രാജശേഖരന്‍
3. നായരമ്പലം രാമന്‍കുട്ടി
4. പെരിങ്ങത്തര രാജന്‍
5. മുള്ളത്ത് ഗണപതി

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2498485 എന്നാ നമ്പറില്‍ ദേവസ്വം ബോര്‍ഡ്‌ ഓഫീസില്‍ ബന്ധപെടുക.

Search.web